ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ മണ്ഡലം ഐഎന്‍ടിയുസി കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

ഇരുപത്തി ഒന്‍പത് ദിവസത്തോളമായി ആശ വര്‍ക്കേര്‍സ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ധര്‍ണ്ണാ സമരം നടത്തിയത്.
ധര്‍ണ്ണ ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. കെ.പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.
വി.ബി രാജേഷ്, നളിനി നല്ലൂര്‍, വിജയന്‍ ആവള, വി. ദാമോദരന്‍, മലയില്‍ കേളപ്പന്‍, കെ.പി സുജാത, കെ.പി. ഷൈജ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം സുധാകരന്‍, സുഷമ, രാധ നിരയില്‍, രാമദാസ് സൗപര്‍ണ്ണിക എന്നിവര്‍ നേതൃത്വം നല്‍കി.
Solidarity with ASHA workers; INTUC organizes dharna at Gram Panchayat office at cheruvannur