പേരാമ്പ്ര : സില്‍വര്‍ കോളേജ് കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് വിഭാഗം മാനേജ്‌മെന്റ് ഫെസ്റ്റ് നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കോളേജ് ഗവേണിങ്ങ് ബോസി ചെയര്‍മാന്‍ എ.കെ. തറുവയി ഹാജി ഉദ്ഘാടനം ചെയ്തു.

കൊമേഴ്‌സ് വിഭാഗം തലവന്‍ ജി. ജയരാജന്‍, വി.എസ് രമണന്‍, കെ തസ്‌നി എന്നിവര്‍ സംസാരിച്ചു. ടി.പി ഷംല സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൊമേഴ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ മുഹമ്മദ് ആസിഫ് നന്ദി പറഞ്ഞു.
തുടര്‍ന്ന് വിവിധ മത്സര പരിപാടികള്‍ നടന്നു. ഷഹാന ഷെറി, സ്‌നേഹിത് ലാല്‍ എന്നിവര്‍ ബിസിനസ് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനവും സംരംഭകത്വ മികവിന് പി.എ അശ്വിന്‍, ടി.എ ആനന്ദ്, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് ഇബ്‌നു, അബൂബക്കര്‍ എന്നിവരുടെ ടീമിനും ട്രഷര്‍ ഹണ്ട് മത്സരത്തില്‍ മുഹമ്മദലി ജൗഹറും സംഘവും ഒന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
DCMS Fest organized at perambra