പേരാമ്പ്ര : സില്‍വര്‍ കോളേജ് കമ്പ്യൂട്ടര്‍ വിഭാഗം അസോസിയേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. പേരാമ്പ്ര സികെജി ഗവ: കോളേജ് കമ്പ്യൂട്ടര്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കെ.വി. നസ്‌റുല്‍ ഇസ്ലാം പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രായോഗിക ജീവിതത്തെ സംബന്ധിക്കുന്ന പ്രധാന കാര്യങ്ങളെല്ലാം പൈത്തന്‍ പഠനത്തിലൂടെ കൈവരിക്കാന്‍ കഴിയുമെന്നും അക്കാരണത്താല്‍ തന്നെ ഏറെ ജോലി സാധ്യതകളുമുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊമേഴ്‌സ് വിഭാഗം എച്ച്ഒഡി ജി. ജയരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കമ്പ്യൂട്ടര്‍ വിഭാഗം എച്ച്ഒഡി ശരണ്യ ദേവന്‍, ഹിന്ദി വിഭാഗം എച്ച്ഒഡി വി.എസ് രമണന്‍, ഇംഗ്ലീഷ് വിഭാഗം എച്ച്ഒഡി അമല്‍ ദേവ്, കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി അമല്‍ രാജ്, അസോസിയേഷന്‍ കോസിനേറ്റര്‍ അമല്‍ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
Silver College Computer Department organized an association program at perambra