മുയിപ്പോത്ത്: മുയിപ്പോത്ത് എംയുപി സ്‌കൂളില്‍ പഠനോത്സവം ആഘോഷിച്ചു. ഒരു വര്‍ഷം കൊണ്ട് വിദ്യാര്‍ത്ഥികള്‍ നേടിയെടുത്ത മികവുകളും സമൂഹിക പഠനങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു പഠനോത്സവം സംഘടിപ്പിച്ചത്.

സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഇ.പി സജീവന്‍ പഠനേത്സവം ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബന്ധതയുള്ള വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ സമ്പത്താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനധ്യാപിക എം.കെ സജിത അധ്യക്ഷത വഹിച്ചു.
പഠനോത്സവത്തില്‍ എല്‍പി, യുപി വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികളും, ചരിത്ര പ്രദര്‍ശനവും നടന്നു. കൂടാതെ ആകാശ വിസ്മയങ്ങളെ പരിചയപ്പെടുത്തി ഏഴാം ക്ലാസിലെ ധനന്‍ജയ് എസ് സജീവ്, മുഹമ്മദ് ഫാദി എന്നീ വിദ്യാര്‍ത്ഥികള്‍ സ്റ്റലേറിയം എന്ന നൂതനസാങ്കേതികവിദ്യ പരിചയപ്പെടുത്തി.
വിവിധ സെഷനുകളില്‍ സ്‌കൂള്‍, സീനിയര്‍ അസിസ്റ്റന്റ് കെ.കെ നസീമ, സ്റ്റാഫ് സെക്രട്ടറി ഇ രജ്ഞിത്ത്, എസ്ആര്‍ജി കണ്‍വീനര്‍ വി മിഥുന്‍, സ്‌കൗട്ട് മാസ്റ്റര്‍ ഷാദ്മാന്‍, കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ സി.വി മുഹമ്മദലി, ഫോറസ്ട്രി ക്ലബ് കണ്‍വീനര്‍ എ.കെ അബ്ദുല്‍ ഹസീബ്, ശാസ്ത്രക്ലബ് കണ്‍വീനര്‍ വി സായുഷ്, വിദ്യാരംഗം കണ്‍വീനര്‍ ടി മുഹമ്മദ് ഷാഫി, ഗണിത ക്ലബ്ബ് കണ്‍വീനര്‍ അക്ഷയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Muipoth MUP School celebrates Study Festival