ചക്കിട്ടപാറ: മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകള്‍ ക്യാമ്പയിനില്‍ പങ്കെടുത്ത് കടന്ത്രപുഴ ശുചീകരിച്ചു.

പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. സി.കെ ശശി അധ്യക്ഷത വഹിച്ചു. കെ.എ ജോസ്‌കുട്ടി, ലൈസ ജോര്‍ജ്, ആവള ഹമീദ്, പി.ടി വിജയന്‍, എടച്ചേരി ജോബി, ജയേഷ് ചെമ്പനോട തുടങ്ങിയവര്‍ സംസാരിച്ചു.
Popular campaign for a waste-free New Kerala at chakkittapara