മേപ്പയ്യൂര്‍: വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പുറക്കാമല സംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ മേപ്പയ്യൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

15 കാരനായ വിദ്യാര്‍ത്ഥിയെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്യുകയും പൊലീസ് വാഹനത്തിലിട്ട് മര്‍ദ്ദിക്കുകയും ചെയ്തതായും നിരപരാധികളുടെ പേരില്‍ കള്ളകേസുകള്‍ എടുക്കുകയും അര്‍ദ്ധ രാത്രികളില്‍ പോലും സമരസമിതി പ്രവര്‍ത്തകരുടെ വീടുകള്‍ പൊലീസ് റൈഡ്‌ചെയ്തതായും സമരക്കാര്‍ ആരോപിച്ചു.
ചെറുവണ്ണൂര്‍ റോഡില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസ് സ്‌റ്റേഷനു സമിപം പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷ്, പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഇ.കെ ഷിജു, പി. ജംഷിദ് മേപ്പയ്യൂര്‍ പൊലീസ് സബ് ഇന്‍സ്പക്ടര്‍ വിനീത് വിജയന്‍ എന്നിവരുടെ നേത്യത്വത്തില്‍ തടഞ്ഞു. മാര്‍ച്ച് പുറക്കാമല സംരക്ഷണ സമിതി അംഗം കെ.ലോഹ്യ ഉദ്ഘാടനം ചെയ്തു
പി.എം ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കീഴ്‌പോട്ട് പി.മൊയതി അധ്യക്ഷത വഹിച്ചു. ടി.കെ എം ലത്തീഫ്, സറീന ഒളോറ, എംകെ ബാലകൃഷ്ണന്‍, മധു പുഴയരികത്ത്, നാരായണന്‍ മേലാട്ട്, ഇസ്മയില്‍ കമ്മന, എംകെ മുരളിധരന്‍, മുബഷിര്‍ ചെറുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ഇല്ലത്ത് അബ്ദുള്‍ റഹിമാന്‍, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, വി.പി മോഹനന്‍, വി.അസൈനാര്‍, അഷീദ നടുക്കാട്ടില്‍, കെ.മനു. നൗഷാദ് വാളിയില്‍, എന്നിവര്‍ നേതൃത്വം നല്‍കി.
March to Meppayur Police Station led by Purakamala Protection Committee