അരിക്കുളം : അരിക്കുളം പഞ്ചായത്ത് ദേശീയ സാംസ്‌കാരിക ഉത്സവം ദൃശ്യം 2025 സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു.

കാളിയത്ത് മുക്കില്‍ വെച്ച് നടക്കുന്ന പരിപാടി മെയ് 4 മുതല്‍ 8 വരെയാണ് നടത്തുക. സംഘാടക സമിതി രൂപീകരണ യോഗം മുന്‍ കോഴിക്കോട് മേയര്‍ ടി.പി ദാസന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ അധ്യക്ഷത വഹിച്ചു.
കെ.കെ നാരായണന്‍, എ.സി ബാലകൃഷ്ണന്‍, ടീ താജുദ്ദീന്‍, ടി സുരേഷ്, വി.എം ഉണ്ണി, ശ്രീകുമാര്‍ കൂനറ്റാട്ട്, പ്രദീപന്‍ കണ്ണമ്പത്ത് എന്നിവര്‍ സംസാരിച്ചു.
എ.എം സുഗതന്‍ ചെയര്‍മാനും ഒ.കെ ബാബു കണ്‍വീനറുമായി 501 അംഗ കമ്മിറ്റി രൂപീകരിച്ചു. കെ.പി രജനി സ്വാഗതം പറഞ്ഞ യോഗത്തില്‍ നജീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
National Cultural Festival; Organizing Committee formation meeting held