മേപ്പയ്യൂര്‍: മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളയാട്ടൂരില്‍ ഇഫ്താര്‍ സൗഹൃദ സംഗമവും, പഠന ക്ലാസും അനുമോദന സദസ്സും നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സാബിഖ് പുല്ലുര്‍ റമസാന്‍ പ്രഭാഷണം നടത്തി. റംഷാദ് ദാരിമി ഖിറാഅത്ത് നടത്തി. എം.എം അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.

കെ.പി അബ്ദുല്‍ സലാം, ഇല്ലത്ത് അബ്ദുറഹിമാന്‍, മുജീബ് കോമത്ത്, ഹുസ്സൈന്‍ കമ്മന, ഷര്‍മിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടില്‍,ഇസ്മായില്‍ കമ്മന, കൈപ്പുറത്ത് മുരളീധരന്‍, സുനില്‍ ഓടയില്‍, കെ.കെ അനുരാഗ്, ശിവദാസ് ശിവപുരി, കെ.പി അബ്ദുറഹിമാന്‍, കെ.പി ഹബീബ് എന്നിവര്‍ സംസാരിച്ചു.
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എം.കെ ജാബിര്‍, മുഹമ്മദ് അഫ്‌നാസ്, സഫീദ് മുഹമ്മദ്, ഷനീര്‍ റഹ്‌മാന്‍ എന്നിവരെ മെമന്റോ നല്‍കി അനുമോദിച്ചു.
Muslim League Committee organizes Iftar friendly gathering at meppayoor