പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് ചെറുകാട് കറുപ്പം കണ്ടി താഴെ വയലില്‍ ചതുപ്പില്‍ കുടുങ്ങിപ്പോയ ഗര്‍ഭിണിയായ പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമായിരുന്നു തോട്ടത്തില്‍ വാസു എന്നയാളുടെ പശു വയലിലെ കിടങ്ങില്‍ കുടുങ്ങി പോയത്.

വിവരം ലഭിച്ചതിനേ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് പശുവിനെ സുരക്ഷിതമായി കരയ്ക്ക് കയറ്റി.
സേനാംഗങ്ങളായ ജി.ബി സനല്‍ രാജ്, ടി. വിജീഷ്, പി.എം വിജേഷ്, എം ജയേഷ്, ഹോം ഗാര്‍ഡ് എ.സി അജീഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Firefighters rescue cow stuck in swamp at kayanna