കാവുന്തറ : കാവുന്തറ ഗവ: വെല്‍ഫെയര്‍ എല്‍പി സ്‌കൂള്‍ പഠനോത്സവം സംഘടിപ്പിച്ചു. വാര്‍ഡ് അംഗം ധന്യ സതീശന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഇസ്മയില്‍ പെരുവീട്ടില്‍ അധ്യക്ഷത വഹിച്ചു. എസ്എംസി ചെയര്‍പഴ്സണ്‍ സ്വാതി ശബ്‌നം, പത്മനാഭന്‍, റോസിന ബാല, ശാഹിദ, പ്രഭിത എന്നിവര്‍ സംസാരിച്ചു.

പ്രധാനധ്യാപിക അനിതകുമാരി സ്വാഗതവും ബി.പി നേദ്യ നന്ദിയും പറഞ്ഞു. അഖില കേരള ബാലചിത്ര രചന മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയ വിദ്യാര്‍ത്ഥി എ.എസ് നൈവികിനെ ചടങ്ങില്‍ അനുമോദിച്ചു. വിവിധ ക്ലാസ്സ് മാഗസിനുകളുടെ പ്രകാശനവും വാര്‍ഡ് അംഗം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കുട്ടികള്‍ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേടിയ മികവുകളുടെ അവതരണവും പ്രദര്‍ശനവും നടന്നു.
Kavunthara Govt. Welfare LP School organizes learning festival