പേരാമ്പ്ര: പ്രമുഖ വാഗ്മിയും എഴുത്തുകാരനും നാടക സംവിധായകനും കെപിസിസി അംഗവും ആയിരുന്ന ആര്‍.കെ രവിവര്‍മ്മയുടെ 9-ാം ചരമവാര്‍ഷിക ദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡിസിസി സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, ഡിസിസി സെക്രട്ടറി പി.കെ രാഗേഷ്, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍, നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി.വി ദിനേശന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികളായ പി.എം പ്രകാശന്‍, ബാബു തത്തക്കാടന്‍, വമ്പന്‍ വിജയന്‍, പ്രവാസി കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി രവീന്ദ്രന്‍, ഡികെടിഎഫ് നിയോജക മണ്ഡലം പ്രസിഡന്റ് എന്‍. ഹരിദാസന്‍, ആലീസ്, വേണു, അസീസ്, സി.പി സുരേന്ദ്രന്‍, ഒ. രാജീവന്‍, സോമന്‍, പ്രദീപന്‍, അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അനുസ്മരണ ചടങ്ങില്‍ വെച്ച് അന്തരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനോജ് തലോടി കൊളത്തൂര്‍ വീട് നിര്‍മാണത്തിനായുള്ള ധനസഹായം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റില്‍ നിന്നും ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീകുമാര്‍ തെക്കെടത്ത് ഏറ്റുവാങ്ങി.
R.K. Ravi Varma Memorial at perambra