പേരാമ്പ്ര: കുരുന്നു ഹൃദയങ്ങളുടെ ഭാവനകള്‍കള്‍ക്ക് അക്ഷരമാധുര്യം നല്‍കി കല്ലോട് ഗവ എല്‍പി സ്‌കൂള്‍. ഒന്നാം ക്ലാസിലെ 15 വിദ്യാര്‍ത്ഥികളുടെ സര്‍ഗവസന്തത്തിനാണ് പുസ്തകരൂപം നല്‍കിയത്. സ്‌കൂള്‍, വീട്, അമ്മ, ക്ലാസ് ടീച്ചര്‍, മഴവില്ല് , ചിത്രശലഭം, മഴ, കാറ്റ്, പുഴ, തുടങ്ങിയ വിഷയങ്ങള്‍ ഡയറി, കത്ത്, കവിത, കഥ, അനുഭവ കുറിപ്പ് തുടങ്ങിയ ഭാഷാ വ്യവഹാര രൂപങ്ങളിലൂടെയാണ് 15 വിദ്യാര്‍ത്ഥികളുടെ കുരുന്നു ഭാവനകള്‍ മഷിപുരണ്ടത്.

ഒന്നാം ക്ലാസിലെ അധ്യാപിക റീനയാണ് സര്‍ഗാത്മ രചനകളിലേക്ക് കുട്ടികളെ നയിച്ചത്. ആവശ്യമായ പിന്തുണ നല്‍കി ഭാവനയുടെ ലോകത്തിലേക്ക് എത്തിക്കുന്നതോടൊപ്പം എല്ലാ കുട്ടികള്‍ക്കും നന്നായി എഴുതാനും വായിക്കാനുമുള്ള ശേഷി കൈവരിക്കാനും ഈ പ്രവര്‍ത്തനത്തിലൂടെ കഴിയുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു എഴുത്തുകാരന്‍ രാസിത്ത് അശോകന്‍, ഉപജില്ല വിദ്യാരംഗം കോഡിനേറ്റര്‍ വി.എം. അഷറഫ് എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ കെ രാജശ്രീ, പിഇസി കണ്‍വീനര്‍ കെ. സതീശന്‍, പിടിഎ പ്രസിഡണ്ട് പി.സി. സജീവന്‍, പ്രധാനധ്യാപിക രതി കുന്നത്ത്, കെ. റീന എന്നിവര്‍ സംസാരിച്ചു.
Kallod Govt LP School spreads wings to children's imaginations and provides literacy