പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് തല ശില്‍പ്പശാലയുടേയും ജോബ് സെന്ററിന്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു. തൊഴില്‍ അന്വേഷകരെ ജോബ് സ്റ്റേഷനുകള്‍ വഴി തൊഴിലിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സമിതി ചെയര്‍മാന്‍ കെ.സജീവന്‍, ബ്ലോക്ക് വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര , ബ്ലോക്ക് അംഗങ്ങളായ പി.ടി അഷറഫ്, ഗിരിജ ശശി, തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സി. മുഹമ്മദ് ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി. ബിടിഒ കാദര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ രജിത നന്ദിയും പറഞ്ഞു.
Block Panchayat Job Center inaugurated