കൂത്താളി: കൂത്താളി പഞ്ചായത്തിലെ മൂരികുത്തി കെകെ മുക്കില്‍ സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

യുവതലമുറയെ വഴിതെറ്റിക്കുന്ന മയക്കുമരുന്നുകളുടെ ഉപയോഗം ഇന്ന് അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്ലാസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. മനുഷ്യാരോഗ്യത്തിനും സമൂഹത്തിനും ലഹരി വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.
ലഹരിയുടെ ഉപയോഗം മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെ തളര്‍ത്തി മയക്കുകയാണ് ചെയ്യുന്നത്. ലഹരി മാഫിയാ സംഘങ്ങള്‍ നാട്ടില്‍ സജീവമായിക്കൊണ്ടിരിക്കുന്നു. അത്തരം സംഘങ്ങളെ സമൂഹത്തില്‍ നിന്നും തുടച്ച് മാറ്റേണ്ടതാവശ്യമാണ്.
പ്രായത്തിന്റെ പക്വത ഇല്ലായ്മയില്‍ ലഹരിക്കുമുമ്പില്‍ അടിമപ്പെട്ടുപോയവരെ സമൂഹത്തിന്റെ ഭാഗമായി മാറ്റേണ്ടതുണ്ട്. ഇതിനായി ലഹരിക്കെതിരായാണ് കെ.കെ. മുക്ക് സൗഹൃദക്കൂട്ടായ്മ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചത്.
പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി ഷമീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗീത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പേരാമ്പ്ര, വിമുക്തി കൗണ്‍സിലര്‍, മെഡിറ്റേഷന്‍ ട്രൈനറുമായ ജയരാജ് പാലേരി ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.
കെ.പി രാഗിത, പി.എന്‍.പി അശോകന്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജിഷ്ണു ധാരയില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നളിനി അശോക് നന്ദിയും പറഞ്ഞു.
Anti-drug awareness class organized at koothali