ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ കൊത്തിയ പാറ അംഗന്‍വാടിയില്‍ 36 വര്‍ഷത്തെ സുദീര്‍ഘമായ സേവനങ്ങള്‍ക്ക് ശേഷം ഹെല്‍പര്‍ തസ്തികയില്‍ നിന്നും വിരമിക്കുന്ന നാരായണി പുല്ലത്തു മൂലക്ക് സി.പി ഐ (എം) പുല്ലത്തു മൂല ബ്രാഞ്ച് ഹൃദ്യമായ യാത്രയയപ്പ് നല്കി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. എം.കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.പി വിശ്വന്‍, പി.എം രഘുനാഥ്, സി.പി പ്രസന്ന, പി.എം സലീഷ് എന്നിവര്‍ സംസാരിച്ചു. പി.കെ വിനോദ് സ്വാഗതവും പി.കെ പ്രകാശന്‍ നന്ദിയും പറഞ്ഞു.
Farewell to Narayani Pullathu Moolak, who is retiring from the post of Anganwadi Helper