പേരാമ്പ്ര: വാല്യക്കോട് എയുപി സ്‌കൂളില്‍ ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് സലിം മിലാസ് അധ്യക്ഷത വഹിച്ചു.

വാല്യക്കോട് കഡ്‌കോസ് അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി സ്‌പോണ്‍സര്‍ ചെയ്ത സ്‌പോര്‍ട്‌സ് ജെഴ്‌സി കഡ്‌കോസ് പ്രതിനിധി രാഹുല്‍ കൈമാറി.
കെ. സുഹറ സ്‌പോണ്‍സര്‍ ചെയ്ത സ്‌പോര്‍ട്‌സ് കിറ്റ് പ്രധാനധ്യാപിക എ.കെ സുബൈദക്ക് ചടങ്ങില്‍ വെച്ച് കൈമാറി.
കെ.സി ബാലകൃഷണന്‍, ടി.പി സുനില്‍, പരിശീലകരായ ബിജു, ഗഫൂര്‍, സി.എം പ്രദീപ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രധാനധ്യാപിക എ.കെ സുബൈദ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.കെ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Football academy inaugurated at AUP School, Valyacode