---
title: "കടയ്ക്ക് മുന്നിലെ കുഴി; കട തുറക്കാന്‍ കഴിയാതെ വ്യാപാരി"
english_title: "A hole in front of the shop; the merchant is unable to open the shop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/286825/a-hole-in-front-of-the-shop-the-merchant-is-unable-to-open-the-shop"
published_at: "2025-04-29T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68110e86b1655_kkkk.JPG"
keywords: []
---

# കടയ്ക്ക് മുന്നിലെ കുഴി; കട തുറക്കാന്‍ കഴിയാതെ വ്യാപാരി

> **Lead Summary:** **പേരാമ്പ്ര:** കടയ്ക്ക് മുന്നിലെ വലിയ കുഴി കാരണം കട തുറക്കാന്‍ കഴിയാതെ വ്യാപാരി. മരുതേരി കനാല്‍ മുക്കില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി എടുത്ത വലിയ കുഴി കാരണം വ്യാപാരിയായ മരുതേരിയിലെ തച്ചറോത്ത് കുഞ്ഞിക്കണ്ണന്‍ ഒരു മാസത്തിനടുത്തായി കട തുറക്കാന്‍ കഴിയാതെ പ്രയാസമനുഭവിക്കുന്നു.

## Article Content

**പേരാമ്പ്ര:** കടയ്ക്ക് മുന്നിലെ വലിയ കുഴി കാരണം കട തുറക്കാന്‍ കഴിയാതെ വ്യാപാരി. മരുതേരി കനാല്‍ മുക്കില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി എടുത്ത വലിയ കുഴി കാരണം വ്യാപാരിയായ മരുതേരിയിലെ തച്ചറോത്ത് കുഞ്ഞിക്കണ്ണന്‍ ഒരു മാസത്തിനടുത്തായി കട തുറക്കാന്‍ കഴിയാതെ പ്രയാസമനുഭവിക്കുന്നു.

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് കുഴിയില്‍ ഇട്ടിട്ടുണ്ടെങ്കിലും കുഴി ഇതുവരെ മൂടിയിട്ടില്ല. 4 ദിവസം കൊണ്ട് മൂടും എന്നു പറഞ്ഞാണ് കുഴിയെടുത്ത്. എന്നാല്‍ ഇപ്പോള്‍ ഒരു മാസമായി ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. കടയോടു തൊട്ടടുത്താണ് കുഞ്ഞിക്കണ്ണന്‍ താമസിക്കുന്ന വീടും ഉള്ളത്. ഇതിന് മുന്‍പിലായി കുഴിയെടുത്ത സ്ഥലത്ത് മണ്ണ് താഴ്ന്ന് ട്രാന്‍സ്‌ഫോമറും കുഴി എടുത്ത ഭാഗത്തേക്ക് ചരിഞ്ഞ് അപകടാവസ്ഥയിലാണ്.

ചെരിഞ്ഞ ട്രാന്‍സ്‌ഫോമര്‍ കയറിട്ട് വലിച്ചു കെട്ടിയത് കുഞ്ഞിക്കണ്ണന്‍ താമസിക്കുന്ന പറമ്പിലെ തെങ്ങിനാണ്. ഇതോടെ വീട്ടിലേക്കുള്ള വഴിയും തടസ്സപ്പെട്ടു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ കുഞ്ഞിക്കണ്ണനും കുടുംബവും ഈ കടയെ ആശ്രയിച്ചാണ് കഴിയുന്നത്.

മേയ് 4 ന് വീട്ടില്‍ പണം പയറ്റ് പരിപാടി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വീട്ടിലേക്ക് വഴി നടക്കാന്‍ കഴിയാത്തതിനാല്‍ പരിപാടി മാറ്റി വക്കേണ്ട അവസ്ഥയാണെന്ന് കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് കുഞ്ഞിക്കണ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/286825/a-hole-in-front-of-the-shop-the-merchant-is-unable-to-open-the-shop)