വടകര: വടകര സ്വദേശിയായ അനൂപ് (42) ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ അന്തരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്വന്തമായി കാറെടുത്ത് അനൂപ് സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്നു.

ടോക്കണ്‍ എടുത്ത് കാത്തിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. ബഹ്‌റൈനില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അനൂപ്.
പിതാവ് നാണു. മാതാവ് അംബിക. ഭാര്യ മനീഷ. മക്കള്‍ സൂര്യദേവ്, കാര്‍ത്തിക്. ബഹ്‌റൈന്‍ പ്രതിഭയുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
Vadakara native dies of heart attack in Bahrain