ചെറുവണ്ണൂര്‍: കുട്ടോത്ത് 40 വര്‍ഷത്തെ പ്രശസ്ത സേവനത്തിന് ശേഷം വിരമിക്കുന്ന ആവള പെരിങ്ങളത്ത് പൊയില്‍ അംഗന്‍വാടി വര്‍ക്കര്‍ എം പത്മാവതി ടീച്ചര്‍ക്കുള്ള യാത്രയയപ്പും കുടുംബശ്രീ ഫെസ്റ്റും സംഘടിപ്പിച്ചു.

ആവളയില്‍ വിപുലമായ പരിപാടികളോടെ നടത്തിയ പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എം.എം രഘുനാഥ് അധ്യക്ഷത വഹിച്ചു. ബിജു കാവില്‍ മുഖ്യ പ്രഭാഷണം നടത്തി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉപഹാര സമര്‍പ്പണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് വിവിധ മേഖലകളില്‍ അംഗീകാരം നേടിയിട്ടുള്ള കുടുംബശ്രീ പ്രവര്‍ത്തകരെ ഉപഹാരം നല്‍കി ആദരിച്ചു. വിജയന്‍ ആവള, വി.കെ അമര്‍ഷാഹി, ഇ.പി ജിജോയ്, പി.സികുഞ്ഞമ്മത്, വി.പി വേണു, ഐസിഡിഎസ്സ് സൂപ്പര്‍ വൈസര്‍ നിഷ ആനന്ദ്, സിഡിഎസ്സ് ചെയര്‍പേഴ്‌സണ്‍ ടി.കെ രാധ , കെ.സി ചന്ദ്രിക, വി.കെ നാരായണന്‍, ഷാനവാസ് കൈവേലി തുടങ്ങിയവര്‍ സംസാരിച്ചു.
എം. പത്മാവതി യാത്രയയപ്പിന് മറുമൊഴി പ്രസംഗം നടത്തി. തുടര്‍ന്ന് അംഗന്‍വാടി കുട്ടികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
Farewell party for Anganwadi workers and Kudumbashree Fest