---
title: "ലീബാ ബാലന്‍ ചരമവാര്‍ഷിക ദിനത്തില്‍ കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു"
english_title: "Poetry writing competition organized on the death anniversary of Leeba Balan at vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/286831/poetry-writing-competition-organized-on-the-death-anniversary-of-leeba-balan-at-vadakara"
published_at: "2025-04-30T00:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68112172c695c_llllllllllllllllllllllllllllll.JPG"
keywords: []
---

# ലീബാ ബാലന്‍ ചരമവാര്‍ഷിക ദിനത്തില്‍ കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു

> **Lead Summary:** **വടകര: **വടകര എന്‍ഡിപിഎസ് കോടതി ജീവനക്കാരിയും യുവ സാഹിത്യകാരിയുമായിരുന്ന ലീബാ ബാലന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.

## Article Content

**വടകര: **വടകര എന്‍ഡിപിഎസ് കോടതി ജീവനക്കാരിയും യുവ സാഹിത്യകാരിയുമായിരുന്ന ലീബാ ബാലന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.

കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി ജില്ലാ തല കവിതാ രചനാ മല്‍സരം മെയ് 4 ന് രാവിലെ 9.30 ന് വടകര കോടതി പരിസരത്ത് വെച്ച് നടത്തുന്നു. അനുസ്മരണ പരിപാടിയോടനുബന്ധിച്ച് നടക്കുന്ന കവിതാ രചനാ മല്‍സരത്തില്‍ വിജയികളെ കത്തിരിക്കുന്നത് വിവിധ സമ്മാനങ്ങളാണ്.

സമ്മാനാര്‍ഹമായ 1 മുതല്‍ 3 വരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം 3001, 2001,1001 രൂപ സമ്മാനമായി നല്‍കും. മല്‍സരാര്‍ഥികള്‍ മെയ് 1 ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക.  9497287728, 9496808811, 9447100575.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/286831/poetry-writing-competition-organized-on-the-death-anniversary-of-leeba-balan-at-vadakara)