---
title: "വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു"
english_title: "A study festival was organized at Vanmukam-Elambilad MLP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/277554/a-study-festival-was-organized-at-vanmukam-elambilad-mlp-school"
published_at: "2025-03-19T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67daa12a522ca_padamy.jpg"
keywords: []
---

# വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **ചിങ്ങപുരം:** വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ പഠനോത്സവ സംഘടിപ്പിച്ചു. പഠനോത്സവ വേദിയില്‍ വെച്ച് 25 വര്‍ഷമായി സ്തുത്യര്‍ഹമായ സേവനം നടത്തി വരുന്ന പാചക തൊഴിലാളി സായിജ റാണിയെയും, 10 വര്‍ഷക്കാലമായി സ്‌കൂള്‍ ഡ്രൈവറായി പ്രവര്‍ത്തിച്ച് വരുന്ന കുറ്റിക്കാട്ടില്‍ രാജീവനെയും പിടിഎ യുടെ നേതൃത്വത്തില്‍ ആദരിച്ചു.

## Article Content

**ചിങ്ങപുരം:** വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ പഠനോത്സവ സംഘടിപ്പിച്ചു. പഠനോത്സവ വേദിയില്‍ വെച്ച് 25 വര്‍ഷമായി സ്തുത്യര്‍ഹമായ സേവനം നടത്തി വരുന്ന പാചക തൊഴിലാളി സായിജ റാണിയെയും, 10 വര്‍ഷക്കാലമായി സ്‌കൂള്‍ ഡ്രൈവറായി പ്രവര്‍ത്തിച്ച് വരുന്ന കുറ്റിക്കാട്ടില്‍ രാജീവനെയും പിടിഎ യുടെ നേതൃത്വത്തില്‍ ആദരിച്ചു.

പഠനോത്സവത്തില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികളും വിവിധ മികവുകള്‍ അവതരിപ്പിച്ചു. വാര്‍ഡ് അംഗം ടി.എം. രജുല ഉദ്ഘാടനവും, ഉപഹാര സമര്‍പ്പണവും നടത്തി. പിടിഎ പ്രസിഡന്റ് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപിക എന്‍.ടി.കെ. സീനത്ത്, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് റയ്ഹാന്‍, എസ്ആര്‍ജി കണ്‍വീനര്‍ പി.കെ. അബ്ദുറഹ്‌മാന്‍, ടി.പി. ജസ മറിയം, വി.ടി. ഐശ്വര്യ, പി. നൂറുല്‍ ഫിദ, പി. സിന്ധു, വി.പി. സരിത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/277554/a-study-festival-was-organized-at-vanmukam-elambilad-mlp-school)