ചെറൂവണ്ണൂര്‍: ചെറൂവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ കോട്ടേരി കോമത്ത് കാവ് റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏഴാം വാര്‍ഡ് അംഗം എ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദിലാ നിബ്രാസ് മുഖ്യാഥിതിയായി.

മെമ്പര്‍മാരായ എ.കെ. ഉമ്മര്‍, ആര്‍.പി. ഷോബിഷ്, മുംതാസ്, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.എം കുഞ്ഞികൃഷ്ണന്‍, സഹഭാരവാഹികളായ അശോകന്‍, വേലു, ശശി, പി.പി ഗോപാലന്‍, കമലാക്ഷി, ഷൈലജ, കെ ശോഭ തുടങ്ങിയവര്‍ സംബന്ധിച്ചു. വാര്‍ഡ് കണ്‍വീനര്‍ ടി.എം. ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മോഹനന്‍ നന്ദിയും പറഞ്ഞു.
Inauguration of the Kotteri Komath Kavu Road in Cheruvannur Panchayat