പേരാമ്പ്ര : സഹകരണ വകുപ്പിന്റെയും ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ പേരാമ്പ്ര ബാങ്ക് മാളില്‍ സഹകരണ ഗ്രാമീണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, യൂണിറ്റ് ഇന്‍സ്പക്ടര്‍ പി.കെ സന്തോഷ് കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബാങ്ക് സെക്രട്ടറി എസ്.പി ജനാര്‍ദ്ദനന്‍ സ്വാഗതവും ഇ.കെ അനീഷ് നന്ദിയും പറഞ്ഞു.
Cooperative Rural Market begins operations at Perambra Bank Mall