പാലേരി: കടലില്‍ മാത്രം കണ്ടുവരുന്ന സ്രാവിനെ കൂനിയോട് പുഴയില്‍ നിന്നും പിടികൂടി. കൂനിയോട് ചെറുവലത്ത് കടവില്‍ നിന്നാണ് ഏകദേശം 5 കിലോ തൂക്കമുള്ള സ്രാവ് വലയില്‍ കുടുങ്ങിയത്. പ്രദേശത്തുകാരനായ എടത്തചോളി ഷൈജു വിരിച്ച വലയിലാണ് സ്രാവ് കുടുങ്ങിയത്.

മീന്‍ പിടിക്കാനായി രാത്രിയില്‍ പുഴയില്‍ വലയിട്ടു പോയ ഷൈജു കാലത്ത് വന്ന് നോക്കിയപ്പോള്‍ എന്തോ വലിയ ഒരു സാധനം കുടുങ്ങിയതായി കണ്ടു. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് സ്രാവ് കുടുങ്ങിയതായി കണ്ടത്. രക്ഷപ്പെടാനുള്ള സ്രാവിന്റെ ശ്രമത്തില്‍ വലയുടെ കുറെ ഭാഗം കീറിയിട്ടുണ്ട്. പുഴയിൽ നിന്നും കിട്ടിയ സ്രാവ് മത്സ്യം ഷൈജുവിൻ്റെ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി. സ്രാവിനെ ഷൈജു കുറ്റ്യാടി മത്സ്യമാര്‍ക്കറ്റില്‍ വില്‍പ്പന നടത്തി.
ഏതാനും വര്‍ഷം മുമ്പ് കുറ്റ്യാടി പുഴയില്‍ തോട്ടത്താങ്കണ്ടി കടവില്‍ തിരണ്ടിയെ കിട്ടിയിരുന്നതായി പറയുന്നു. പുഴയില്‍ നിന്ന് സ്രാവിനെ പിടികൂടിയ സംഭവം പുഴയില്‍ കടല്‍ വെള്ളം കയറുന്നതിന്റെ സൂചനയാണെന്നത് നാട്ടുകാരെ ആശങ്കയിലാക്കി. വന്‍ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന പുഴയില്‍ ഉപ്പുവെള്ളം കയറുകയാണെന്നും അവര്‍ പറഞ്ഞു
Shark caught in river at changaroth