വാളൂര്‍: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ചാത്തോത് - കണ്ണമ്പത് കുനി താഴെ തോട് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തത് യാത്ര ദുരിതത്തിലായി.
തോടിന്റെ ഇരുവശത്തെ വീട്ടിലേക്ക് എത്തുവാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. തോട്ടില്‍ നിന്ന് മഴവെള്ളം കുത്തി ഒഴുക്കുന്നത് സമീപത്തെ പറമ്പിലൂടെയാണ്. ഇത് കാരണം കണ്ണമ്പത്ത് കുനി വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടിരിക്കുകയാണ്. ഈ ദുരിതയാത്ര വാര്‍ഡ് അംഗം ഉള്‍പ്പെടെ ബന്ധപ്പെട്ടവരെ അറിയിച്ചിട്ട് ഒരു പരിഹാരവും ഉണ്ടായില്ല എന്ന് സമീപവാസികള്‍ പറഞ്ഞു.

വീട്ടിലെ രേഗികളെ ആശുപത്രിയില്‍ എത്തിക്കുവാനും, വീട്ടില്‍ നിന്ന് മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തേക്ക് ഇറങ്ങുവാനും ഈ കുടുംബം പ്രയാസ്സപ്പെട്ടിരിക്കുകയാണ്. എത്രയും പെട്ടന്ന് ബന്ധപ്പെട്ട അധികാരികള്‍ ഇടപ്പെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്ന് സമീപവാസികള്‍ ആവശ്യപ്പെടുന്നു.
The incomplete renovation of the canal has caused travel difficulties