പേരാമ്പ്ര: ചാലിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കണിയാങ്കണ്ടി സമീറിനെ പുളിയൊട്ട് മുക്കില്‍ ചായ കുടിക്കാന്‍ പോയ സമയത്ത് യാതൊരു കാരണവുമില്ലാതെ ഗുണ്ടാ സംഘം ക്രൂരമായി ആക്രമിച്ചതില്‍ ചാലിക്കര ശാഖ മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ക്രിമിനലുകളായ അക്രമികളെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവിശ്യപ്പെട്ടു.

സി. അബ്ദുറഹിമാന്‍ അധ്യഷത വഹിച്ചു. പി.കെ.കെ. നാസര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ എസ്.കെ. അസയ്‌നാര്‍, ടി.കെ. ഇബ്രാഹിം, കെ. അബൂബക്കര്‍, സി. അബ്ദുള്ള, കെ.എം. ശാമില്‍, കെ.കെ. ഹാരിസ്, എ. നാസര്‍, കെ. ആശിഖ് തുടങ്ങിയവര്‍ സംസാരിച്ചു.
Muslim League protests against attack on Sameer in Kaniyankandi