പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ പറമ്പല്‍ ഭാഗത്ത് തെരുവു നായകളുടെ ശല്യം അതി രൂക്ഷം. വീട്ടമ്മയുടെ 15 കോഴികളെയാണ് 3 നായകള്‍ കൂട്ടം ചേര്‍ന്നു അക്രമിച്ചു കൊന്നത്.
ആന്ത്രോത്ത് ഷിജി റോബിനു ഗ്രാമസഭ വഴി ലഭിച്ച 10 കോഴികളും ഒപ്പം വേറെ വാങ്ങി ഒന്നിച്ചു വളര്‍ത്തുന്ന 5 കോഴികളെയുമാണ് വീട്ടുമുറ്റത്ത് കയറി നായകള്‍ കൊന്നത്. വീട്ടമ്മക്ക് ഭയത്തോടെ ഇത് കണ്ടു നില്‍ക്കാനെ കഴിഞ്ഞുള്ളൂ.

വാര്‍ഡ് മെമ്പറിനെ വിവരം അറിയിച്ചിട്ടുണ്ട്. തെരുവു നായകള്‍ കാരണം കുട്ടികളെ സ്‌കൂളിലയക്കാന്‍ പോലും വിഷമിക്കുകയാണെന്ന് വീട്ടമ്മ പറഞ്ഞു.
Parambal residents are plagued by stray dogs