നടുവണ്ണൂര്‍:ഉള്ള്യേരി കുറ്റ്യാടി സംസ്ഥാന പാതയില്‍ ആഞ്ഞോളി മുക്കിനടുത്തു കണ്ണച്ചി കണ്ടി തയ്യുള്ളതില്‍ ഭാഗത്തുനിന്നു കൂട്ടാലിടറോഡില്‍ പരപ്പിന്‍ കാട്ടില്‍ പുറായി മായി ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നടുവണ്ണൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പ്പെട്ട പ്രസ്തുത റോഡ് വര്‍ഷങ്ങളായി ഗതാഗതയോഗ്യമല്ലാതായിട്ട്. ചെളിവെള്ളം കെട്ടി കിടന്നു കാല്‍ നടയാത്ര പോലും ദുഷ്‌കരമായി മാറിയിട്ടുണ്ട്. റോഡില്‍ മൂന്നുറു മീറ്ററോളം ദൂരം പ്രദേശവാസികള്‍ സ്വന്തം ചെലവില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി ഇരുന്നുറു മീറ്ററില്‍ നൂറു മീറ്റര്‍ ദൂരം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും നൂറുമിറ്റര്‍ ദൂരം ഇനിയും ഗതാഗതയോഗ്യമല്ല.

സംസ്ഥാന പാതയില്‍ നിന്നും തുടങ്ങുന്ന ഭാഗമാണ് ഇനി കോണ്‍ക്രീറ്റ് ചെയ്യാനുള്ളത്. കുറച്ചു ഭാഗം കോണ്‍ക്ക്രീറ്റ് ചെയ്തു ഉയര്‍ത്തിയതിനാല്‍ ബാക്കി ഭാഗം താഴ്ന്നു കിടക്കുന്നതുമൂലമാണ് ഇവിടെ വെള്ളം കെട്ടി കിടക്കുന്നത്.
സംസ്ഥാന പാതയോടു ചേര്‍ന്നുള്ള ഓവുചാലിലൂടെ ഒലിച്ചു വരുന്ന വെള്ളവും ഇവിടെ കെട്ടികിടക്കുകയാണ്. പ്രശ്‌നപരിഹാരത്തിനായി ഗ്രാമസഭയിലും പഞ്ചായത്തംഗ ത്തോടും നിരന്തരമായി ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല
നൂറുവര്‍ഷത്തോളം പഴക്കമുള്ള റോഡ്. അതേസമയം ആറാം വാര്‍ഡില്‍ തന്നെ ഉള്‍പ്പെടുന്ന ഒന്നോ രണ്ടോ കുടുംബം മാത്രം താമസിക്കുന്ന റോഡുകള്‍ പോലും കോണ്‍ക്രിറ്റ് നടത്തുമ്പോള്‍ നിരവധി പേര്‍ സഞ്ചരിക്കുന്ന പ്രസ്തുത റോഡ് അവഗണിക്കപ്പെടുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയും ഉടന്‍ പ്രശ്‌നപരിഹാരം ഉണ്ടാകണമെന്ന് അധികൃതരോടാവശ്യപെടുകയും ചെയ്തു.
The road to Purai in the forest of Thayyulla should be made passable.