പാലേരി : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതിയിലെ കോഴി വിതരണം ആരംഭിച്ചു.
പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പാലേരിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങരി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാറിങ് കമ്മറ്റി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി. അശോകന്‍, എന്‍.പി സത്യവതി, വെറ്റിനറി സര്‍ജന്‍ റസീന എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Raising chickens outside the kitchen yard; Chickens distributed