പേരാമ്പ്ര: ദേശിയ പണിമുടക്കിന്റെ ഭാഗമായി പേരാമ്പ്രയില്‍ യുഡിടിഎഫിന്റെ നേത്യത്വത്തില്‍ കണ്‍വെന്‍ഷനും പ്രകടനവും സംഘടിപ്പിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ അണിനിരക്കുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലകയറ്റം തടയുക, പൊതുമേഖലാ ഓഹരി വില്‍പ്പന അവസാനിപ്പിക്കുക,സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26000 രൂപയും പെന്‍ഷന്‍ 9000 രൂപയും നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് നടത്തുന്നത്.

ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി.കെ റഹീം അധ്യക്ഷത വഹിച്ചു.സി. മൊയ്തു മൗലവി മുഖ്യാ പ്രഭാഷണം നടത്തി.
ഷാജു പൊന്‍പറ, കുന്നത്ത് അസിസ് ,വി.വി ദിനേശന്‍, വി.പി സുരേഷ്, കെ. പി കുഞ്ഞമ്മത്, ചന്ദ്രന്‍ കല്ലൂര്‍, സാമ്യ വിജയന്‍,പി. രാജീവന്‍, കെ. ജയചന്ദ്രന്‍, മുക്ത്താര്‍,ഗിരിജശശി,രേഷ്മ പൊയില്‍, പി.കെ മജീദ്, അഷറഫ്, സി.പി സുഹനാദ്, മുഹമ്മത്,മുക്താര്‍, ഷിനി ജിജോ, എം കേളപ്പന്‍, എന്‍.കെ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
A convention and demonstration were organized in Perambra under the leadership of the UDTF.