---
title: "പന്തിരിക്കര സ്വദേശികളായ 2 പേര്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തി"
english_title: "2 people from Pantirikara charged with Kappa"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/277855/2-people-from-pantirikara-charged-with-kappa"
published_at: "2025-03-20T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dc386d6b125_kapps.JPG"
keywords: []
---

# പന്തിരിക്കര സ്വദേശികളായ 2 പേര്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തി

> **Lead Summary:** **പന്തിരിക്കര : **പന്തിരിക്കര സ്വദേശികളായ രണ്ട് യുവാക്കള്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തി. ആവടുക്ക സ്വദേശികളായ കുടത്താം കണ്ടി സജിത്ത്, വേങ്ങേരി അതുല്‍ എന്ന അപ്പു എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്.

## Article Content

**പന്തിരിക്കര : **പന്തിരിക്കര സ്വദേശികളായ രണ്ട് യുവാക്കള്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തി. ആവടുക്ക സ്വദേശികളായ കുടത്താം കണ്ടി സജിത്ത്, വേങ്ങേരി അതുല്‍ എന്ന അപ്പു എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്.

അടിപിടി, തീവെപ്പ് തുടങ്ങി അഞ്ചോളം കേസുകള്‍ സജിത്തിന്റെ പേരില്‍ നിലവിലുണ്ട്. രണ്ട് കേസുകളില്‍ കോടതി ശിക്ഷിച്ചിട്ടുണ്ട്. കാപ്പ നിയമപ്രകാരം സജിത്തിന് ഒരു വര്‍ഷം ജില്ലയ്ക്ക് അകത്ത് പ്രവേശിക്കാന്‍ ആവില്ല.

അതുല്‍ എന്ന അപ്പുവിന്റെ പേരില്‍ നിലവില്‍ നാല് കേസുകള്‍ ഉണ്ട്. കാപ്പ നിയമപ്രകാരം മൂന്നുമാസം പൊലീസ് സ്റ്റേഷനില്‍ ഒപ്പുവെക്കണം. കൂടാതെ രണ്ടുപേരും കൂട്ടു പ്രതികളായ കേസുകളും ഉണ്ട്. പെരുവണ്ണാമുഴി പൊലീസ് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം കാപ്പ ചുമത്തി കണ്ണൂര്‍ റേഞ്ച് ഐജി യതീഷ് ചന്ദ്ര ഐപിഎസ് ആണ് ഉത്തരവിറക്കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/277855/2-people-from-pantirikara-charged-with-kappa)