കൂത്താളി: കൂത്താളി പഞ്ചായത്ത് 7-ാം വാര്‍ഡ് വളയം കണ്ടം തണ്ടോറപ്പാറ അക്‌ഡേറ്റിന് സമീപം കാര്‍ കനാലില്‍ വീണു. പെരുവണ്ണാമൂഴി ജലസേചന പദ്ധതിയുടെ മെയിന്‍ കനാലിലേക്കാണ് വാഗണര്‍ കാര്‍ വീണത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.

ചെമ്പ്ര കുഞ്ഞിപ്പറമ്പില്‍ രജീഷ് (40), അമിത (36) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്നു ഇവര്‍. ഏകദേശം മൂന്നു മീറ്ററോളം വെള്ളമുള്ള കനാലിലാണ് കാര്‍ വീണത്.
കനലിന് ഈ ഭാഗത്തു സംരക്ഷണ വേലി ഇല്ല. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടനെതന്നെ കനാലില്‍ ഇറങ്ങി കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ചാണ് ഇരുവരെയും പുറത്തെത്തിച്ചത്. ജലജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ ജോലി നടക്കുന്ന സ്ഥലമാണ് ഇവിടം.
Car falls into canal in Perambra; family miraculously survives