ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗവ: ആയൂര്‍വ്വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്എംസി) ശക്തമായി അപലപിച്ചു.

രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും ജീവന് തന്നെ ഭീഷണിയാവുന്ന ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം അധികൃതരോടാവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളായ എന്‍.ആര്‍. രാഘവന്‍, എ.കെ. ഉമ്മര്‍, ശ്രീഷ ഗണേഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ: സുഗേഷ്, ഡോ. ഷാഹിന എന്നിവര്‍ സംസാരിച്ചു.
The hospital management committee strongly condemned the acid attack at cheruvannur