പേരാമ്പ്ര: പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ഓഫീസര്‍മാര്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഈ വര്‍ഷത്തെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിക്ക് അര്‍ഹരായി. ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ കെ ശ്രീകാന്ത്, വി. വിനീത് എന്നിവര്‍ക്കാണ് അംഗീകാരം ലഭിച്ചത്.

ദുരന്തമുഖങ്ങളിലും, അഗ്‌നിബാധ, വെള്ളപ്പൊക്കം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ മേഖലകളിലും ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന അഗ്‌നിരക്ഷാസേനയിലെ ജീവനക്കാര്‍ക്ക് ഫയര്‍സര്‍വ്വീസ് ദിനാചരണത്തിന്റെ ഭാഗമായാണ് ഡയറക്ടര്‍ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി നല്‍കി വരുന്നത്.
സ്തുത്യര്‍ഹസേവനത്തിന് രാഷ്ട്രപതിയുടെ ഫയര്‍സര്‍വ്വീസ് മെഡല്‍ നേട്ടത്തിന് പിന്നാലെയാണ് നിലയത്തിലെ രണ്ടുപേര്‍ക്ക് ബാഡ്ജ് ഔഫ് ഓണര്‍ ബഹുമതി ലഭിച്ചത്. പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിന് അംഗീകാരത്തിന്റെ ഒരു പൊന്‍തൂവല്‍ കൂടി ലഭിച്ചിരിക്കുന്നു.
Officers of Perambra Fire Station awarded Badge of Honor