കരുവണ്ണൂര്‍: ലഹരിക്കെതിരെ കൊളാഷ് മത്സരം സംഘടിപ്പിച്ച് കരുവണ്ണൂര്‍ അരിപ്പ കുളങ്ങര തിറ മഹോത്സവം സമാപിച്ചു. സംസ്‌കാരിക പരിപാടി നാടക നടന്‍ ശ്രീധരന്‍ നൊച്ചാട് ഉദ്ഘാടനം ചെയ്തു. ബിജു മലാ പൊയില്‍ അധ്യക്ഷത വഹിച്ചു. എ.കെ സുബിന്‍, എ.വി പ്രകാശന്‍, കെ.പി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയായ കുട്ട്യാച്ചയെ എ.വി. ശ്രീധരന്‍ ആദരിച്ചു. യു.എ. ഖാദര്‍ പുരസ്‌ക്കാരം നേടിയ ശ്രീധരന്‍ എ.വിയെ പരിപാലന കമ്മിറ്റ സെക്രട്ടറി ആദരിച്ചു. ഞാന്‍ ലഹരിക്കെതിരാണ് എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ക്ക് കൊളാഷ് മത്സരവും സംഘടിപ്പിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി
Karuvannur's Arippa Kulangara Thira festival concludes