മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ പള്ളിമുക്കില്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സൗഹൃദ സംഗമവും ലഹരി ബോധവല്‍ക്കരണവും നടത്തി. അന്‍വര്‍ ഷാ നൊച്ചാട് ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. നൗഷാദ് കീഴ്പ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു.

ടി.കെ.എ ലത്തീഫ്, എം.എം അഷറഫ്, ഇല്ലത്ത് അബ്ദുറഹിമാന്‍, മുജീബ് കോമത്ത്, ഷിബിലി റഹ്‌മാനി, വി. മുജീബ്, എ.കെ ബാലകൃഷ്ണന്‍, കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Iftar friendly gathering and drug awareness campaign held at keezhppayoor