പേരാമ്പ്ര: കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ വിഷുവിളക്ക് ആറാട്ട് ഉത്സവം 8 ന് കൊടിയേറും. 12,13,14 തീയതികളിലാണ് പ്രധാന ഉത്സവം. 12 ന് ഇളനീര്‍ കുല മുറി, ഇളനീര്‍ വയ്പ്, എണ്ണ കൊടുക്കല്‍, തണ്ണീരാമൃത് ഒപ്പിക്കല്‍, നട്ടത്തിറ, അരിയളവ്.

13 ന് 11 മണിക്ക് ഇളനീര്‍ വയ്പ്, 11.30 ന് കൊല്ലന്‍ വരവ്, 12 മണിക്ക് പടിഞ്ഞാറ്റയില്‍ നിന്ന് പീഠം, തിരുമുഖം, ഭണ്ഡാരം എന്നിവയോടു കൂടി പാട്ടുപുരയിലേക്ക് എഴുന്നള്ളത്ത്, 1 മണിക്ക് കുട കണ്ട് കുളിക്കല്‍, 3 മണിക്ക് തണ്ണീരമൃത് ഒപ്പിക്കല്‍, കാവ് തീണ്ടല്‍, 3.30 ന് കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട വരവ് കവില്‍ കയറല്‍. 6 മണിക്ക് മലക്കളി, രാത്രി 10 മണിക്ക് തായമ്പക, 1 മണിക്ക് കല്ലൂര്‍ മൂഴിയിലേക്ക് എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം, കാമനും കന്നിയും നൃത്തം.
14 ന് കാലത്ത് 5 മണിക്ക് കപ്പലോട്ടം തിറ, 8 മണിക്ക് ഇളനീര്‍ കുല മുറി, 12 മണിക്ക് ഇളനീര്‍ വയ്പ്, 2 മണിക്ക് പാണ്ടി മേളം, കുളിച്ചാറാട്ട്, തണ്ണീരമൃത് ഒപ്പിക്കല്‍, 4 മണിക്ക് താലപ്പൊലി, പാട്ടുപുരയില്‍ നിന്നും പടിഞ്ഞാറ്റയിലേക്ക് തിരിച്ചെഴുന്നള്ളത്ത്, വാളകം കൂടല്‍ എന്നിവ നടക്കുന്നതാണ്.
The Vishuvilakku Arattu festival at the Kallurkkavu Pampurikaruvan Bhagavathy temple will be held on the 8th