പേരാമ്പ്ര : എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. തൊഴിലുറപ്പ് കൂലി കുടിശ്ശിക നല്‍കുക, കൂലി വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന നയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുക എന്നി മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

പേരാമ്പ്ര പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കെഎസ്‌കെടിയു സംസ്ഥാന കമ്മറ്റി അംഗം എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പഞ്ചായത്ത് സെക്രട്ടറി ടി. ഷിജുകുമാര്‍ സ്വാഗതവും പ്രസിഡണ്ട് സിസിലി അധ്യക്ഷതയും വഹിച്ചു.
ടി.പി കുഞ്ഞനന്തന്‍ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയാ സെക്രട്ടറി, സി.കെ അശോകന്‍, കെഎസ്‌കെടിയു ഏരിയാ ജോയിന്റ് സെക്രട്ടറി നബീസ, കെ.ടി സുരേഷ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ നൂറ് കണക്കിന് തൊഴിലുറപ്പ് തൊഴിലാളികള്‍ പങ്കെടുത്തു.
NREG Workers Union organizes Perambra Post Office march and dharna