---
title: "വൃത്തി -ദി കേരള കോണ്‍ക്ലേവ്"
english_title: "Vrutti -The Kerala Conclave"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/283804/vrutti-the-kerala-conclave"
published_at: "2025-04-16T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff8c759747b_PANJAYTT.JPG"
keywords: []
---

# വൃത്തി -ദി കേരള കോണ്‍ക്ലേവ്

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന് വൃത്തി-ദി കേരള കോണ്‍ക്ലേവ് അംഗീകാരം ലഭിച്ചു. മാലിന്യമുക്തം നവകരളം ജനകീയ കേമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വൃത്തി - ദി കേരള കോണ്‍ക്ലേവില്‍ വെച്ചാണ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന് അംഗീകാരം ലഭിച്ചത്.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന് വൃത്തി-ദി കേരള കോണ്‍ക്ലേവ് അംഗീകാരം ലഭിച്ചു. മാലിന്യമുക്തം നവകരളം ജനകീയ കേമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വൃത്തി - ദി കേരള കോണ്‍ക്ലേവില്‍ വെച്ചാണ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന് അംഗീകാരം ലഭിച്ചത്.

മാലിന്യ സമാഹരണ മേഖലയില്‍ അജൈവ-പാഴ്‌വസ്തു ഒഴിവാക്കുന്നതിനും ഹരിത കല്യാണമുള്‍പ്പെടെ മാലിന്യ നിര്‍മ്മാര്‍ജ്ജ നരംഗത്ത് മികച്ച പ്രവത്തനം നടത്തിയതിനും കൂടിയാണ് സംസ്ഥാന തല അംഗീകാരം ലഭിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത്,സെക്രട്ടറി.ഷൈനി വിശ്വംഭരന്‍ ,ശ്രീഷ ഗണേഷ്, ആരോഗ്യ സ്റ്റാന്റിംഗ്‌ചെയര്‍പെഴ്‌സന്‍ , മെമ്പര്‍മാരായ . എ.കെ.ഉമ്മര്‍,എ.ബാലകൃഷ്ണന്‍, ഇ.കെ സുബൈദ, പി.മുംതസ്, വി.വി പ്രവിത വിഇഒ ദിവ്യ, ഹരിത കര്‍മ്മസേന പ്രസിഡണ്ട് ഷീന ബാബു, സെക്രട്ടറി സീന,ഷൈനി, വിനോദന്‍ എന്നിവരും അംഗീകാരം ഏറ്റവാങ്ങാന്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/283804/vrutti-the-kerala-conclave)