പേരാമ്പ്ര : പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഫെസ്റ്റ് പേരാമ്പ്ര പെരുമക്ക് വര്‍ണാഭമായ തുടക്കം. ഘോഷയാത്രയില്‍ ആയിരക്കണക്കിനു ജനങ്ങള്‍ അണിനിരന്നു. യത്തീംഖാന പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര മാര്‍ക്കറ്റ് പരിസരത്ത് സമാപിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, വൈസ് പ്രസിഡന്റ് കെ.എം. റീന, മെംബര്‍ മാരായ കെ. പ്രിയേഷ് കുമാര്‍, സി.എം. സുജു, കെ.കെ. പ്രേമന്‍, ശശികുമാര്‍ പേരാമ്പ്ര, സുരേഷ് ബാബു കൈലാസ്, ടി.പി. കുഞ്ഞനന്തന്‍, കെ.കെ. പ്രേമന്‍, പി. ജോന, മിനി പൊന്‍ പറ, ശ്രീലജ പുതിയെടുത്ത്, ബി.എം. മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഫെസ്റ്റ് പേരാമ്പ്ര പെരുമയുടെ ഉദ്ഘാടനം ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ വൈവിധ്യം പുലര്‍ത്തി മാതൃകയായ പേരാമ്പ്ര പഞ്ചായത്ത് സംഘടിപ്പിക്കുന്ന പേരാമ്പ്ര ഫെസ്റ്റും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്ന അദ്ദേഹം പറഞ്ഞു.
എല്ലാ കാര്യത്തിലും പേരാമ്പ്ര പഞ്ചായത്ത് മാതൃകയാണ്. ഒരു പാട് പിന്നിലായിരുന്ന പഞ്ചായത്ത് ഇപ്പോള്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്താണ്. മാലിന്യ നിര്‍മാര്‍ജനത്തിനും മികവ് പുലര്‍ത്തണം. ലഹരിയുടെ കാര്യത്തില്‍ നൂറു ശതമാനം മുക്തമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി ഇറങ്ങണം. നാടിനെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ജനങ്ങളുടെ കൂട്ടായ്മ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, മുന്‍ എംഎല്‍എമാരായ എ.കെ. പത്മനാഭന്‍, കെ. കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി കെ.കെ. ലിസി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, മെംബര്‍മാരായ ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, മെംബര്‍ കെ. പ്രിയേഷ് കുമാര്‍, സി.എം. സജു, കെ.കെ. പ്രേമന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍, എം. കുഞ്ഞമ്മദ്, എ.കെ. ചന്ദ്രന്‍, രാജീവന്‍ മല്ലിശ്ശേരി, കെ.എം. ബാലകൃഷ്ണന്‍, സഫ മജീദ്, പ്രകാശന്‍ കിഴക്കയില്‍, കെ.ടി.ബി. കല്‍പത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
Perambra Grama Panchayat Fest kicks off Perambra Peruma