മേപ്പയ്യൂര്‍: താനൂര്‍, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളെജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഷബ് ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ് ലഭിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നാണ് കൊമേഴ്‌സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
''കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ബിസിനസ് റിലേഷന്‍ഷിപ്പ് അനാലിസിസ്' എന്ന വിഷയത്തില്‍ പ്രൊഫ. ബി. ജോണ്‍സന്റെ കീഴില്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്നാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
ഭര്‍ത്താവ് ആര്‍ജെഡി കോഴിക്കോട് ജില്ല സെക്രട്ടറിയും കായക്കൊടി കെപിഇഎസ് എച്ച്എസ്എസ് അധ്യാപകനുമായ നിഷാദ് പൊന്നങ്കണ്ടി. തിരൂര്‍ ബിപി അങ്ങാടി പുതിയകത്ത് മുഹമ്മദ് മുസ്തഫയുടെയും സക്കീനയുടെയും മകളാണ്.
ShabLa Muhammad Mustafa receives doctorate in commerce