പേരാമ്പ്ര : എടവരാട് മേഖലാ മുസ്ലിം ലീഗ് കമ്മറ്റി നിര്‍മ്മിച്ച വാളാ ഞ്ഞി മൊയ്തു, കുന്നത്ത് ഇബ്രാഹീം കുട്ടി സ്മാരക മുസ്ലിം ലീഗ് ഓഫീസ് ഇന്ന്‌വൈകീട്ട് 7 മണിക്ക് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി കെ. എം ഷാജി ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇതോടനുബന്ധിച്ചു ചേരുന്ന പൊതു സമ്മേളനത്തില്‍ ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ്, സെക്രട്ടറി സി. പി.എ അസീസ്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സമ്മേളനാനന്തരം കലാവിരുന്ന് അരങ്ങേറുമെന്നും, ജനസേവനകേന്ദ്രമായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായും ഓഫീസ് പ്രവര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വി.കെ നാസര്‍, കെ.കെ.സി മൂസ, ടി. കെ ഫൈസല്‍, കെ.പി ഷമീര്‍ , മുഹമ്മദ് പ്രവാസി, സി.പി മൊയ്തു എന്നിവര്‍ പങ്കെടുത്തു.
Edavarad Regional Muslim League Office inaugurated