പേരാമ്പ്ര: കനത്ത മഴയും ചുഴലിക്കാറ്റും ആവള പാണ്ടിയില്‍ വന്‍ കൃഷി നാശം. 25 ഏക്കര്‍ നെല്‍കൃഷിയും 300 ഓളം കുലച്ച നേന്ത്ര വാഴകളും പൂര്‍ണമായും നശിച്ചു. കൂടാതെ തെങ്ങ്, കമുക്, പടുവാഴകള്‍ എന്നിവയും നശിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ടോടെയുണ്ടായ കനത്ത മഴയും കൂടാതെ ചുഴലിക്കാറ്റും ആഞ്ഞടിച്ചതോടെയാണ് കൃഷികള്‍ നശിക്കാന്‍ ഇടയായത്. വൈദ്യുതി ലൈന്‍ പൊട്ടി വീണു ഗതാഗതവും തടസ്സപ്പെട്ടു. ആവള പ്രദേശം പൂര്‍ണമായും ഇരുട്ടിലായിരിക്കയാണ്.
ആവള പാണ്ടിയില്‍ പൂര്‍ണമായി വെള്ളം കയറി ബാക്കി കൃഷിയും നശിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. തുരുത്ത്യാട്ടുമ്മല്‍ അമ്മദ് ഹാജി, തറവട്ടത്ത് റസാഖ്, നടയ്ക്കല്‍ രാജന്‍, കറുത്തെടുത്ത് സൂപ്പി ഹാജി, തുരുത്ത്യാട്ടുമ്മല്‍ അമ്മദ്, പി. ബഷീര്‍, പാലോത്ത് ശശി, കരിങ്ങാംകണ്ടി സലാം തുടങ്ങി നിരവധി കര്‍ഷകരുടെ കൃഷിയാണ് പൂര്‍ണമായും നശിച്ചത്. തറവട്ടത്ത് റസാഖിന്റെ വീടിനു മുകളില്‍ മരം വീണു സാരമായി പരുക്കു പറ്റി.
Heavy rain and cyclone cause extensive crop damage in Avala Pandi