പേരാമ്പ്ര: വര്‍ദ്ധിച്ചു വരുന്ന ലഹരിക്കെതിരെ കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ കമ്മറ്റി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പേരാമ്പ്ര പെരുമയുമായി സഹകരിച്ച് കൊണ്ട് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ നടത്തിയ റാലി എക്‌സൈസ് ഇന്‍സ്പക്ടര്‍ അശ്വിന്‍ കുമാര്‍ പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് വെച്ച് ഫ്‌ലാഗ് ഓഫ് ചെയ്തു.

തുടര്‍ന്ന് ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി നടത്തിയ റാലി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ലോകത്ത് ലഹരിയുടെ ഉല്‍പ്പാദവും വിപണനവും വര്‍ദ്ധിച്ച് വരികയാണന്നും, അതിലൂടെ എത്ര ലാഭം കൊയ്യാം എന്നനിലയിലാണ്
ലോകത്തിന്റെ സമ്പദ്ഘടന ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ട്രഷറര്‍ സലീഷ് കുമാര്‍ എസ്.ടി അധ്യക്ഷത വഹിച്ചു. കേരള ഫാര്‍മസി കൗണ്‍സില്‍ പ്രസിഡണ്ട് ഒ.സി. നവീന്‍ ചന്ദ് മുഖ്യപ്രഭാഷണം നടത്തി.
സംഘടന സംസ്ഥാന സെക്രട്ടറി നവീന്‍ ലാല്‍ പാടിക്കുന്ന്, സംസ്ഥന കമ്മറ്റി അംഗം ടി.വി. രാഖില , ജില്ലാ സെക്രട്ടറി എം. ജിജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡണ്ട് സി.സി. ഉഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയാ ട്രഷറര്‍ എന്‍.വി. പ്രേംനാഥ് നന്ദി പറഞ്ഞു. എ.കെ റനീഷ്, പി.കെ രാജീവന്‍, പി.കെ രജീഷ , വി.എം ഷോജി, യു.പി ശ്രീശാന്ത്, മുഹമ്മദ് ഷാഫി, എ.പി പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി
Anti-drug rally held