പേരാമ്പ്ര: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി രാപ്പകല്‍ സമരം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കി സര്‍വ്വ അധികാരങ്ങളും ഒരാളില്‍ത്തന്നെ കേന്ദ്രീകരിച്ചുള്ള നാടുവാഴി ഭരണമാണ് ഇപ്പോള്‍ കേന്ദ്രത്തിലും കേരളത്തിലും നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വഖഫ് ബില്ലിലൂടെ മുസ്ലീം പള്ളികളുടെ അധീനതയിലുള്ള സ്വത്ത് കൈയടക്കാന്‍ മോദി ശ്രമിക്കുമ്പോള്‍ കേരളത്തില്‍ മുനമ്പം വിഷയത്തിലൂടെ വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ടു നേടാനാണ് പിണറായി ശ്രമിക്കുന്നതെന്നും മാസപ്പടി കേസില്‍ സ്വന്തം മകള്‍ പ്രതിയാക്കപ്പെട്ടിട്ടും മുഖ്യമന്ത്രി അധികാരത്തില്‍ പിടിച്ചു തൂങ്ങുന്നത് സാക്ഷര കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരവയര്‍ നിറയ്ക്കാന്‍ വേണ്ടി സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഒരു രൂപ പോലും വര്‍ദ്ധിപ്പിക്കില്ലെന്ന് പറയുമ്പോള്‍ തന്നെ പിഎസ്‌സി ചെയര്‍മാനും മെമ്പര്‍മാര്‍ക്കും ലക്ഷങ്ങളാണ് ശമ്പള ഇനത്തില്‍ വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്നും ഇതു വഴി പാര്‍ട്ടിക്ക് വന്‍തുക ലെവിയായി കിട്ടും എന്നുള്ളതാണ് വര്‍ദ്ധനവിലക്ക് നയിച്ച കാരണമെന്നും മിസ്ഹബ് പറഞ്ഞു.
യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ സി. രാമദാസ് അധ്യക്ഷത വഹിച്ചു. മൂസ കോതമ്പ്ര, കെ.പി. വേണുഗോപാലന്‍, കെ.പി. രാമചന്ദ്രന്‍, വി.വി.എം. ബഷീര്‍, അക്ബര്‍ അലി, എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍, ഇ. അശോകന്‍, ആര്‍.പി. ഷോബിഷ്, കെ. അഷറഫ്, രാമചന്ദ്രന്‍ നീലാംബരി, ലതേഷ് പുതിയേടത്ത്, ശ്രീധരന്‍ കണ്ണമ്പത്ത്, എന്‍.കെ. അഷറഫ് എന്നിവര്‍ സംസാരിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി സ്വാഗതവും മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി നന്ദിയും പറഞ്ഞു. ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, അനില്‍ കുമാര്‍ അരിക്കുളം, കെ.എം. സുഹൈല്‍, കെ.എം. സക്കറിയ, കെ. ശ്രീകുമാര്‍, അനസ് കാരയാട്, സി. നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
UDF Arikulam Panchayat Committee organizes day and night strike at perambra