നന്തി: വീരവഞ്ചേരി എല്‍പി സ്‌കൂളിന്റെ 103-ാം വാര്‍ഷികവും ഹാപ്പി കിഡ്സ് നഴ്‌സറി സ്‌കൂളിന്റെ 21-ാം വാര്‍ഷികവും സമുചിതമായി ആഘോഷിച്ചു. മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. ഹസീസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.ജി സിജിത്ത് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ രമേശ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി.

വിവിധ എന്‍ഡോവ്‌മെന്റുകളുടെ വിതരണം ടി.കെ ഭാസ്‌ക്കരന്‍ നിര്‍വ്വഹിച്ചു. ഒ. രാഘവന്‍, കെ.പി പ്രഭാകരന്‍, എം. ചന്ദ്രന്‍ നായര്‍, വി.ടി ബിജീഷ്, പ്രധാനധ്യാപിക ഗീത കെ. കുതിരോടി, ടി.കെ സുജാത തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പഞ്ചായത്ത്, സബ് ജില്ലാതല മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നടന്നു.
Veeravancherry LP School celebrated its annual festival in a fitting manner