---
title: "സഹകരണ മേഖല സംരക്ഷിക്കപ്പെടണം; കെസിഇഎഫ്"
english_title: "Cooperative sector should be protected; KCEF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281886/cooperative-sector-should-be-protected-kcef"
published_at: "2025-04-07T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f38a54ada38_sam.jpg"
keywords: []
---

# സഹകരണ മേഖല സംരക്ഷിക്കപ്പെടണം; കെസിഇഎഫ്

> **Lead Summary:** **നടുവണ്ണൂര്‍ : **സാധാരണക്കാരന് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് ജീവനക്കാരും സഹകാരികളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെസിഇഎഫ്) 37-ാമത് കൊയിലാണ്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**നടുവണ്ണൂര്‍ : **സാധാരണക്കാരന് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് ജീവനക്കാരും സഹകാരികളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെസിഇഎഫ്) 37-ാമത് കൊയിലാണ്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

കുടിശ്ശികയുള്ള ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നടുവണ്ണൂര്‍ സുരേഷ് ബാബു നഗറില്‍ നടന്ന സമ്മേളനം കെസിഇഎഫ് ജില്ലാ പ്രസിഡന്റ്  ഇ. അജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ മറയത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി. അജയന്‍, സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാര്‍, ജില്ലാ സെക്രട്ടറി സുധീര്‍ കുമാര്‍, ജയകൃഷ്ണന്‍ കൂമുള്ളി, നിക്‌സന്‍ പറപ്പള്ളില്‍, ഉബൈദ് വാഴയില്‍, ബി ജിതില്‍, ലെസി മോള്‍, ഷീന കോടേരിച്ചാലില്‍, നിസാം കക്കയം എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി ജയകൃഷ്ണന്‍ കൂമുള്ളി പ്രസിഡന്റ് ബി ജിതില്‍ സെക്രട്ടറി, ലെസിമോള്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281886/cooperative-sector-should-be-protected-kcef)