മന്ദങ്കാവ്: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഫ്രണ്ട്‌സ് കലാസാംസ്‌കാരിക വേദി ലഹരി വിരുദ്ധ സന്ദേശ റാലിയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

ലഹരി ഉപയോഗവും വില്‍പ്പനയും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ബാലുശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി ബാബു അധ്യക്ഷത വഹിച്ചു.
എക്‌സൈസ് ഓഫീസര്‍ ബാബു ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ബലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി ദിനേശ്, അസിസ്റ്റന്റ് എക്‌സൈസ് ഓഫീസര്‍ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
ക്ലബ് സെക്രട്ടറി വി.പി പ്രകാശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ യു.കെ ബബീഷ് നന്ദിയും പറഞ്ഞു.
Friends Cultural Forum with anti-drug message at manthangav