കോഴിക്കോട് : ചാണക്യ ചെസ് അക്കാദമി സംഘടിപ്പിച്ച പഞ്ചദിന ചെസ് സമ്മര്‍ ക്യാമ്പ് സമാപിച്ചു. ക്യാമ്പ് ക്രീഡ ഭാരതി ട്രഷറര്‍ ആര്‍ അജിത് ഉദ്ഘാടനം ചെയ്തു. ദിനേശ് ബാബു എം സ്വാഗതവുംഎം.സി മനോജ് അധ്യക്ഷതയും വഹിച്ചു.

40 ഓളം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ ചെസ് പരിശീലകാരായ ഇ. നിര്‍മല്‍ ദാസ്, അന്‍സാര്‍ ഉള്‍ഹഖ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
അക്കാദമി ചെയര്‍മാന്‍ വത്സരാജ് പി രാമാനുജന്‍ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമെന്റോയും നല്‍കി.
Chanakya Chess Academy's chess camp concludes at kozhikkod