കായണ്ണ: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബീ മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രക്ക് ബാലുശ്ശേരി ബ്ലോക്കായ കായണ്ണ ബസാറില്‍ സ്വീകരണം നല്‍കി.

കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് റീന വെള്ളച്ചാലില്‍ അധ്യക്ഷത വഹിച്ചു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രാമനന്ദ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയേടുത്ത്, സന്ധ്യ, ബേബി, ബാബു ഒഞ്ചിയം, സുദയ, എം ഋഷികേശന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പൊയില്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.
Mahila Sahas Yatra welcomed at Kayanna Bazaar